ഇന്ത്യൻ പതാക കത്തിച്ചു - കാനഡയിലെ ഇന്ത്യൻ ഹൈ കംമീഷൻ ഓഫീസിനു മുന്നിലാണ് ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം

ഖലിസ്ഥാനി തീവ്രവാദി ഹർദിപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിൽ നരേന്ദ്ര ബന്ധം വഷളായതിന് തുടർന്ന് കാനഡയിൽ ഉള്ള ഖലിസ്ഥാൻ അനുകൂലികൾ പലയിടങ്ങളിലായി പ്രതിഷേധങ്ങൾ നടത്തുന്നു.

ഇന്ത്യൻ പതാക കത്തിച്ചു - കാനഡയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലാണ് ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം

കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസ് സ്ഥിതി ചെയ്യുന്ന ഒട്ടാവയിൽ തിങ്കളാഴ്ച നൂറുകണക്കിന് ഖലിസ്ഥാൻ അനുകൂലികൾ മഞ്ഞ ഖലിസ്ഥാൻ കൊടിയും ഏന്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രൂപവും കൊണ്ടുവന്ന പ്രതിഷേധിച്ചു.

വാൻകുവർ ടോറോണ്ടോ എന്നിവിടങ്ങളിൽ ഉള്ള ഇന്ത്യയുടെ എംബസികളുടെ മുമ്പിലും ഒട്ടവയിലെ ഹൈ കമ്മീഷണർ ഓഫീസിന്റെ മുമ്പിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിക്ക് ഫോർ ജസ്റ്റിസ് ഫോറത്തിന്റെ നേതാവ് പ്രതിഷേധങ്ങൾ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇത്. 

കാനഡയിലെ ലോക്കൽ പോലീസും ഫെഡറൽ പോലീസും  ആണ് എംബസിക്കും ഹൈ കമ്മീഷൻ ഓഫീസിലും ചുറ്റുമുള്ള കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

പ്രതിഷേധിക്കാനായി വന്ന കലിസ്ഥാൻ അനുകൂലികൾ നരേന്ദ്രമോഡിയുടെ കൃത്രിമ രൂപത്തിൽ ചെരുപ്പ് കൊണ്ട് അടിക്കുകയും ഇന്ത്യൻ പതാകയും മോദിയുടെ കൃത്രിമ രൂപവും കത്തിക്കുകയും ചെയ്തു. 

വീഡിയോ കാണാം

15 ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്ന കാനഡയിൽ ഏഴെട്ട്ലക്ഷം സിക്കുകാർ ഉണ്ടെങ്കിൽ പോലും ഈ പ്രതിഷേധത്തിന് നൂറിനടുത്ത് ആളുകൾ മാത്രമാണ് മുന്നോട്ടുവന്നിട്ടുള്ളത്. 

Post a Comment

Previous Post Next Post