പ്രവാസികൾക്ക് കേരള സർക്കാർ നൽകുന്ന പെൻഷൻ പദ്ധതി - എങ്ങനെ ചേരാം?

കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് മാത്രമല്ല പ്രവാസികൾക്കും പെൻഷൻ ഉണ്ടെന്നത് നിങ്ങൾക്ക് അറിയാമോ?

ഇന്ത്യയുടെ കറൻസിയായ രൂപയുടെ മൂല്യം ഉയരുന്നതിലേക്ക് ഒരുപാട് സംഭാവന ചെയ്ത ആളുകളാണ് പ്രവാസികൾ ഓരോരുത്തരും. അതുകൊണ്ടു തന്നെ വിദേശ നാണയം ഇന്ത്യയിലേക്ക് വരുന്നതിനു കാരണഹേതുവായ അവരെ കൈത്താങ്ങുന്നതിനായി കൊണ്ടുവന്നിട്ടുള്ള ഒരു സ്കീമാണ് കേരള സർക്കാർ ചെയ്തു വച്ചിരിക്കുന്നത്. അതിനെപ്പറ്റിയാണ് പഠനം ബ്ലോഗിലെ ഈ പ്രസിദ്ധീകരണത്തിൽ വിശദീകരിക്കുന്നത്.

Explaining How to apply for the pension Scheme for NRI NRK Expats availed by Government of Kerala in malayalam

How to apply for pravasi pension online kerala

കേരളം പ്രവാസി ക്ഷേമ വകുപ്പിന് കീഴിൽ രജിസ്റർ ചെയ്തു, മാസ വേതനം അടച്ചിട്ട് ഓരോ പ്രവാസിക്കും, 60 വയസ്സിനു ശേഷം, പ്രതിമാസം പെൻഷൻ കിട്ടുന്ന രീതിയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. 1A, 2A, 1B എന്നീ വിഭാഗങ്ങളിൽ പെടുന്ന, പ്രവാസി വെൽഫെയർ ഫണ്ടിലേക്ക് പ്രതിമാസ അടവുകൾ സ്ഥിരമായി അടച്ചവർക്കാണിത് ലഭിക്കുക. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ, ഉടൻ തന്നെ ഇതിനു രജിസ്റ്റർ ചെയ്തു അടവ് തുടങ്ങുക. വാർധക്യ കാലത്ത് എല്ലാ മാസവും പെൻഷൻ വാങ്ങാൻ.

നിർദേശങ്ങൾ അറിയാത്തവർ തുടർന്ന് വായിക്കുക. അവ അറിയുന്നവർ നേരിട്ട് അപേക്ഷ പോർട്ടലിലേക്ക് പോവുക. അപേക്ഷ പോർട്ടലിന്റെ ലിങ്ക് തൊട്ടു താഴെ നൽകുന്നു.

അപേക്ഷ പോർട്ടൽ

നിർദേശങ്ങൾ

മൂന്നു തരത്തിലുള്ള പ്രവാസികളാണ് നിലവിൽ അംഗീകൃത്യമായുള്ളത്.

1A - കേരളീയനായ, വിദേശത്തുള്ള പ്രവാസി

2A - കേരളീയനായ, കേരളത്തിന് പുറത്തു ഇന്ത്യയിൽ തന്നെയുള്ള പ്രവാസി

1B - കേരളീയനായ, വിദേശത്തു നിന്നും തിരിച്ചു വന്ന പ്രവാസി 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ മാസവും, അടക്കേണ്ട തുക കൃത്യമായി അടക്കണം. 12 മാസത്തോളം അടവ് വൈകിയാൽ, പ്രവാസി ക്ഷേമ ബോർഡിലെ അംഗത്വം നഷ്ടപ്പെടും.

  • വൈകി അടക്കുന്നവർക്ക് പിഴയും ഉണ്ടായിരിക്കും.
  • 60 വയസ്സുവരെ മാത്രമാണ് അടവുകൾ അടക്കേണ്ടത്. 
  • ചുരുങ്ങിയത് 5 വർഷകാലം എങ്കിലും, മുടങ്ങാതെ അടവുകൾ അടച്ച വ്യക്തിക്ക് പെൻഷൻ ലഭിക്കും. ഏറ്റവും ചുരുങ്ങിയ പെൻഷൻ പ്രതിമാസം 2000 രൂപയാണ്.
  • 55 വയസ്സിനു മുകളിൽ ആയതിനു ശേഷമാണ് പെൻഷൻ സ്‌കീമിൽ ചേരുന്നതെങ്കിൽ, തുടർച്ചയായ അഞ്ചു വര്ഷം അടവുകൾ അടക്കുക, പൂർത്തിയാക്കുന്ന വര്ഷം തൊട്ടു പെൻഷൻ ലഭിച്ചു തുടങ്ങും.

പെൻഷൻ സ്കീമിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനു മുൻപ് വേണ്ടപ്പെട്ട രേഖകൾ എല്ലാം തയ്യാറാക്കി വക്കുക.

വൈകിക്കേണ്ട, ഇന്ന് തന്നെ അപേക്ഷ നൽകുക അപേക്ഷ പോർട്ടൽ 

Summary: Kerala Pension Scheme for Expats, Pravasi Pension Scheme, Kerala Government, Govt of Kerala Pravasi Pension

Post a Comment

Previous Post Next Post