UAE Unemployment Insurance: അവസാന തിയതി സെപ്റ്റംബർ 30, ഉടൻ എടുക്കാം - എടുത്തവർക്ക് ചെക്ക് ചെയ്യാം - മലയാളത്തിൽ വിശദീകരണം

ജോലി നഷ്ടപ്പെടുന്ന സമയത്ത് ജോബ് ലോസ് ഇൻഷുറൻസ് നിർബന്ധമായും തൊഴിലാളികൾ എടുത്തിരിക്കണം എന്ന പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്നു വരെ യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇതിന് അപേക്ഷിക്കാം. ഒക്ടോബർ ഒന്നിനുള്ളിൽ മെൻറ് ഇൻഷുറൻസ് സ്കീം എന്ന പേരിലുള്ള ഇതിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് 400 ദിർഹം അതായത് ഏകദേശം ഒൻപതിനായിരത്തോളം രൂപ പിഴ അടക്കേണ്ടി വരും.

UAE Unemployment Insurance: അവസാന തിയതി സെപ്റ്റംബർ 30, ഉടൻ എടുക്കാം - എടുത്തവർക്ക് ചെക്ക് ചെയ്യാം - മലയാളത്തിൽ വിശദീകരണം

ഒട്ടുമിക്ക സാഹചര്യങ്ങളിലും ജോലി നൽകിയിട്ടുള്ള എംപ്ലോയർ അല്ലെങ്കിൽ സ്പോൺസർ തന്നെ ഇത് ചെയ്തിട്ടുണ്ടാവുമെങ്കിലും തൊഴിലാളിയുടെ ഉത്തരവാദിത്തം ആയിട്ടാണ് സർക്കാർ ഇതിനെ വിലയിരുത്തുന്നത് എന്ന് ഹ്യൂമൻ റിസോഴ്സ് മന്ത്രാലയം വ്യക്തമാക്കി. 

ഫെഡറൽ സെക്ടറിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന യുഎഇ പൗരന്മാർക്കും അതുപോലെ പ്രവാസികൾക്കും ഉൾപ്പെടെ ചെയ്തിരിക്കേണ്ട ഒന്നാണ് അന്എംപ്ലോയ്മെൻറ് ഇൻഷുറൻസ്. 

എത്ര തരത്തിലുള്ള ഇൻഷുറൻസ് സ്കീമുകൾ ഉണ്ട് ഇതിൽ

പ്രധാനമായും രണ്ട് ഇൻഷുറൻസ് സ്കീമുകളാണ് ഇതിലുള്ളത്. 16000 ദിർഹം എന്ന തുകയോ അതിനെ താഴെയോ ശമ്പളം ഉള്ളവർ, ഇതിനു മുകളിൽ ഉള്ളവർ. 

16000 ദിർഹം എന്നാൽ ഏകദേശം മൂന്നു ലക്ഷത്തി അറുപതിനായിരം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. വാർഷിക വരുമാനം 3,60,000 രൂപയോ അതിൽ താഴെയോ ഉള്ളവർക്ക് ആണെങ്കിൽ ഇതിലെ ആദ്യത്തെ സ്കീമായ പ്രതിമാസം അഞ്ചു ദിർഹം അതായത് വർഷത്തിൽ 60 ദിർഹം അടക്കേണ്ട ഇൻഷുറൻസ് സ്കീം ആണ്. തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞാൽ ചുരുങ്ങിയത് 12 മാസത്തെ ഇൻഷുറൻസ് അടച്ചവർ ആണെങ്കിൽ 10000 ദിർഹം ഇൻഷുറൻസ് ക്ലൈമായി ലഭിക്കും.

അതേസമയം 16000 ദിർഹം വാർഷിക വരുമാനത്തിൽ കൂടുതൽ ഉള്ളവരാണെങ്കിൽ പ്രതിമാസം 10 ദിർഹമാണ് വർഷത്തിൽ 120 ദിവസവും ആയിട്ടാണ് ഇൻഷുറൻസ് സ്കീമിൽ പങ്കെടുക്കേണ്ടത്. ഇവർക്ക് സ്കീമിന്റെ ഭാഗമായി 20,000 ദിർഹമാണ് ലഭിക്കുക. 

എങ്ങനെയാണ് ഇൻഷുറൻസ് എടുക്കുന്നത്? / ചെക്ക് ചെയ്യുന്നത്?

ഇൻവളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെൻറ് ഇൻഷുറൻസ് സ്കൂൾ എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ഇതിൻറെ സ്മാർട്ട്ഫോൺ അപ്ലിക്കേഷൻ വഴിയോ ഇൻഷുറൻസ് എടുക്കാവുന്നതാണ്. ചില സ്ഥാപനങ്ങളുടെ കിയോസ്കുകൾ ബിസിനസ് സർവീസ് സെന്ററുകൾ എക്സ്ചേഞ്ച് കമ്പനി ബാങ്ക് ഔദ്യോഗിക സ്മാർട്ട്ഫോൺ അപ്ലിക്കേഷൻ തുടങ്ങിയവയിലൂടെയും ഇൻഷുറൻസ് എടുക്കാം.

ഇൻഷുറൻസ് എടുത്തവർക്ക് അത് ചെക്ക് ചെയ്യാനും ഇല്ലാത്തവർക്ക് അത് എടുക്കാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ വഴി വെബ്സൈറ്റ് മുഖേനയോ സ്മാർട്ട്ഫോൺ അപ്ലിക്കേഷൻ വഴിയോ ഇത് എത്രയും പെട്ടെന്ന് പൂർത്തിയാക്കേണ്ടതാണ്. 

Check here: Website | Android | iOS

Post a Comment

Previous Post Next Post