സ്വകാര്യത നഷ്ടപ്പെടാതെ ഇന്റർനെറ്റ്/ഗൂഗിൾ ബ്രൗസ് ചെയ്യാനുള്ള വഴി

സ്വകാര്യത എന്ന ആശയം പാടെ ഇല്ലാതാക്കി കൊണ്ടാണ് ഇന്ന് ഡിജിറ്റൽ യുഗത്തിൽ മിക്ക സർവീസുകളും ഇറങ്ങുന്നത്. സ്വകാര്യത 100 ശതമാനം എന്നൊക്കെ പറഞ്ഞു ഇറങ്ങുന്ന പലതിലും കാര്യമായ സ്വകാര്യത ഇല്ല എന്നുള്ളതാണ് സത്യം!

Online privacy protection, Secure browsing tips, VPN for secure internet, Private search engines, Internet security software, Anonymous web browsing, Data encryption tools, Cybersecurity best practices, Safe online habits, Privacy-focused browser extensions.

ഇതിൽ ഏറ്റവും അധികം പ്രശ്നം സൃഷ്ടിക്കുന്നത് പൊതു ജനത്തിൻ്റെ സ്വഭാവം മനസ്സിലാക്കാൻ ശേഷിയുള്ള സ്വകാര്യ വിവരങ്ങളാണ്. ഉദാഹരണത്തിന് : ഒരു ഇലക്ഷൻ വരുന്നു! ഒരു സ്ഥലത്ത് ആര് ജയിക്കും എന്ന ഏകദേശ കണക്ക് ലഭിച്ചാൽ, അതിന് അനുസരിച്ച് സ്ഥാപനങ്ങൾ അവർക്ക് അനുകൂലമായി നിലകൊള്ളും. ഇത് അഴിമതി നടക്കാൻ പ്രേരിപ്പിക്കും. ഇത്തരത്തിൽ നടന്ന ഒരു പ്രശ്നമാണ് ഫേസ്ബുക് നേരിട്ട കേംബ്രിഡ്ജ് അനലിറ്റിക എന്ന കമ്പനിയുമായി നടന്ന കേസ്. 

ഇതുപോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. മറ്റൊരു ഉദാഹരണമാണ് ഒരു പ്രദേശത്തെ ജനങ്ങളുടെ ആവശ്യം എന്തെന്ന് അവിടത്തെ ജനപ്രതിനിധി അറിയുന്നതിനേക്കാൾ കൂടുതൽ ഗൂഗിൾ പോലുള്ള ഭീമൻ കമ്പനികൾക്ക് അറിയാം എന്നത്, കാരണം ഇന്ന് ആളുകൾ എന്ത് തിരഞ്ഞാലും അത് ഗൂഗിളിൽ ആണ് തിരയുക. പക്ഷേ അതിനൊപ്പം തന്നെ, നിങൾ തിരഞ്ഞ ആ തിരച്ചിൽ ഗൂഗിൾ മനസ്സിലാക്കുകയും, അതിനനുസരിച്ചുള്ള പരസ്യങ്ങൾ നിങ്ങളിലേക്ക് എത്തിച്ച് നിങ്ങളുടെ ആവശ്യങ്ങളെ തന്നെ പാടെ മാറ്റി മറിച്ചേക്കും.

കോടിക്കണക്കിന് വിവരങ്ങളാണ് ഇത് പോലെ ഓരോ നിമിഷത്തിലും ഗൂഗിൾ സ്വായത്തമാക്കുന്നത്. ഇവയെല്ലാം അറിഞ്ഞ് കൊണ്ടല്ല ഓരോ വ്യക്തിയും തന്നെ ആവശ്യങ്ങൾ (അവയിൽ സ്വകാര്യ ആവശ്യങ്ങളും പെടും) അന്വേഷിക്കുന്നത്.

എന്നാല് നിങ്ങളുടെ യാതൊരു തരത്തിലും ഉള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കാത്ത, താത്കാലികമായി ശേഖരിക്കുന്ന cookies അടക്കം clear ചെയ്യുന്ന, പരസ്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ വെബ്സൈറ്റുകൾ സന്ദർശിക്കാൻ സഹായിക്കുന്ന സൗജന്യ browser ഒരെണ്ണമുണ്ട്. 

സ്വകാര്യത മുൻ നിർത്തി പ്രവർത്തിക്കുന്ന സെർച്ച് എൻജിൻ ആയ ഡക്ക് ഡക്ക് ഗോ യുടെ browser. കൂടുതല് വിവരിച്ചു നിങ്ങളെ ഇതിലേക്ക് പ്രേരിപ്പിക്കാൻ ശ്രമിക്കുന്നില്ല, പകരം നിങ്ങൾ തന്നെ ഉപയോഗിച്ച് നോക്കി നിലവാരം ഉറപ്പ് വരുത്തൂ. ഇതിലൂടെ ഗൂഗിളിൽ സെർച്ച് ചെയ്താൽ, നിങ്ങള് സെർച്ച് ചെയുന്നത് എന്തെന്ന് ആരും അറിയില്ല, തികച്ചും സ്വകാര്യമായി തന്നെ അവ നിലനിൽക്കും. ആൻഡ്രോയ്ഡ്, ആപ്പിൾ ആപ്പുകൾ ആയി ഇപ്പൊൾ ഇവ ലഭ്യമാണ്. ഡൗൺലോഡ് ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. 

ആൻഡ്രോയ്ഡ് | ആപ്പിൾ

Online privacy protection, Secure browsing tips, VPN for secure internet, Private search engines, Internet security software, Anonymous web browsing, Data encryption tools, Cybersecurity best practices, Safe online habits, Privacy-focused browser extensions.

Post a Comment

Previous Post Next Post